‘മീന്‍ ചെതുമ്പലില്‍’ നിന്ന് ഹരിതോര്‍ജം ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തല്‍

fish

കൊല്‍ക്കത്ത: മീന്‍ ചെതുമ്പല്‍ കളയേണ്ട. ചെതുമ്പലില്‍ നിന്നും ഹരിതോര്‍ജം ഉണ്ടാക്കാം എന്ന കണ്ടുപിടുത്തവും നടന്നു കഴിഞ്ഞിരിക്കുന്നു. ജവാദ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ സംഘം പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. മീനിന്റെ ചെതുമ്പലില്‍ അടങ്ങിയിട്ടുള്ള കൊളാജന്‍ ഫൈബേര്‍സ് ഇലക്ട്രിക് ചാര്‍ജ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍.

ഇതില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഓര്‍ഗാനിക് നാനോഫിസോഇലക്ട്രിക് ഡിവൈസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ദിപാന്‍കര്‍ മണ്ഡല്‍ വ്യക്തമാക്കി.മാര്‍ക്കറ്റില്‍ നിന്നും നേരിട്ട് ശേഖരിച്ച മീന്‍ ചെതുമ്പല്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് പരീക്ഷണം സാധ്യമാക്കിയതെന്ന് ദിപാന്‍കര്‍ പറയുന്നു.

മെക്കാനിക്കല്‍ സ്ട്രസിനോട് പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഇലക്ട്രിക് ചാര്‍ജ് ഉത്പാദിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ബയോഇലക്ട്രിക് നാനോ ജനറേറ്ററും ശാസ്ത്രസംഘം നിര്‍മ്മിച്ചു. ചെറിയ മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഹരിതോര്‍ജത്തിന് സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

You must be logged in to post a comment Login