മുംബൈക്ക് തിരിച്ചടി; അൽസാരി ജോസഫ് ഐപിഎല്ലിൽ നിന്ന് പിൻമാറി

 

 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടിയായി പേസർ അൽസാരി ജോസഫിൻെറ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കുന്നില്ല. ഇതിന് പുറമെ ഈ സീസണിൽ ഇനി താരം കളിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പരിക്ക് മൂലം ചികിത്സക്കായി താരം നാട്ടിലേക്ക് മടങ്ങുകയാണ്.

കഴിഞ്ഞ മത്സരത്തിനിടെ തോളിനേറ്റ പരിക്കാണ് ജോസഫിന് തിരിച്ചടിയായത്. ഐപിഎല്ലിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം നടത്തിയ താരമാണ് ജോസഫ്. ആദ്യ മത്സരത്തിൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം എന്ന റെക്കോർഡ് കരീബിയൻ പേസർ സ്വന്തമാക്കിയിരുന്നു.

12 റൺസ് വഴങ്ങി അദ്ദേഹം ആറ് വിക്കറ്റാണ് വീഴ്ത്തിയത്. എന്നാൽ അതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ ജോസഫ് 53 റൺസ് വഴങ്ങുകയും ചെയ്തിരുന്നു.

You must be logged in to post a comment Login