മുംബൈയിലെ അനധികൃത ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ സുപ്രീം കോടതി തടഞ്ഞു

മുംബൈയിലെ കാംപ കോള പരിസരത്തെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നത് സുപ്രീംകോടതി  തടഞ്ഞു. അടുത്ത വര്‍ഷം മേയ് 31 വരെയാണ് സ്റ്റേ. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി സ്വമേധയാ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് ജി.എസ്. സിങ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്.
Supreme_Court_of_In_620444f
അനധികൃതമെന്ന് സുപ്രിം കോടതി കണ്ടെത്തിയ 102 ഫ്‌ളാറ്റുകളാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്.  പൊളിച്ചു നീക്കലിനെതിരെ താമസക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

You must be logged in to post a comment Login