മുംബൈ തീരത്തെ ഇന്ധന ചോര്‍ച്ച: ഖത്തര്‍ ഷിപ്പിംഗ് കമ്പനിക്ക് 100 കോടി രൂപ പിഴ; അദാനി 5 കോടി അടയ്ക്കണം

qatar

മുംബൈ: 2011ല്‍ മുംബൈ തീരത്തുണ്ടായ എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഖത്തര്‍ കേന്ദ്രമായ ഷിപ്പിംഗ് കമ്പനിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി രൂപ പിഴയിട്ടു. ഖത്തര്‍ കേന്ദ്രമായുള്ള ഡെല്‍റ്റ ഷിപ്പിംഗ് മറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി റാക് എന്ന ചരക്കു കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കല്‍ മൈല്‍ ദൂെര കടലില്‍ താഴ്ന്നത്. 2011 ആഗസ്റ്റ് നാലിനാണ് കപ്പല്‍ മുങ്ങുന്നത്.

അദാനി ഗ്രൂപ്പിന്റെ താപ നിലയത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള കല്‍ക്കരിയും ഡീസലുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എന്റര്‍പ്രൈസസിന് അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

You must be logged in to post a comment Login