മുംബൈ ബലാത്സംഗം: ഒരു പ്രതി കൂടി പിടിയില്‍

മുംബൈ: മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി . .ദക്ഷിണ മുംബൈയില്‍ നിന്നുമാണ് വിജയ് യാദവിനെ പോലീസ് പിടികൂടിയത്.

അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള മൂന്നു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരാളെ ഇന്നലെയും മറ്റൊരാളെ ഇന്നും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മറ്റ് 20 ഓളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പോലീസ് പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയാറാക്കിയത്

സംഭവവുമായി ബന്ധപ്പെട്ട നാലു പ്രതികളെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ച ശേഷം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പറഞ്ഞു.

അതേസമയം സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പട്ടെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ കുറ്റപ്പെടുത്തി. ലൈംഗീക അതിക്രമ കേസുകള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കണമെന്ന് സിപിഐഎം നേതാവ് വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login