മുഖംമിനുക്കിയ ഷെവര്‍ലേ ബീറ്റ് പുതുവര്‍ഷത്തില്‍ എത്തും

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ ഷെവര്‍ലേ ബീറ്റ് പുതുവര്‍ഷത്തില്‍ എത്തും. വിപണിയിലേക്കല്ല,മറിച്ച് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനിയുടെ മറ്റു അന്താരാഷ്ട്ര ഉത്പന്നങ്ങള്‍ക്കൊപ്പം ബീറ്റ് അവതരിപ്പിക്കുന്നത്. കമ്പനിയുടെ കാമറോ കോര്‍വെറ്റേ എന്നീ ഉത്പന്നങ്ങളും എക്‌സ്‌പോയിലുണ്ടാവും.

2010ലാണ്  ബീറ്റ് ആദ്യ പെട്രോള്‍ എഞ്ചിനുമായി വിപണിയിലെത്തിയത്. 2011ല്‍ വാഹനത്തിന്റെ ഡീസല്‍ എഞ്ചിനും വിപണിയിലെത്തി. 2014 പകുതിയോടെ മുഖംമിനുക്കിയ ബീറ്റ് വിപണിയിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം പാരീസ് മോട്ടോര്‍ ഷോയില്‍ ബീറ്റ് അവതരിപ്പിച്ചിരുന്നു.തുടര്‍ന്ന് യൂറോപ്യന്‍ വിപണികളില്‍ വാഹനം ലഭ്യമാണ്.
2013-Chevrolet-Beat-2
ബംപര്‍, ഗ്രില്ല്,ഫോഗ് ലൈറ്റുകള്‍ എന്നിവയിലാണ് പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ഓരു സ്‌പോര്‍ട്ടി ലുക്കിലാണ് വാഹനമെത്തുന്നതെന്ന് പറയാം. ചില സൗന്ദര്യാത്മകമായ മാറ്റങ്ങള്‍ മാത്രമാണ് ബീറ്റിന്റെ അകംമോടിയിലുളളത്. 1.2 ലിറ്ററിന്റെ പെട്രോള്‍ എഞ്ചിനും 0.9 ലിറ്ററിന്റെ ഡീസല്‍ എഞ്ചിനുമാണ് പുതിയ ബീറ്റിലും പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം .യൂറോപ്യന്‍ വിപണിയിലുളള 1.0 ലിറ്റര്‍ എഞ്ചിനും ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഓട്ടോമാറ്റിക് മോഡലും ഇതിനൊപ്പമെത്തുമെന്നാണ് വിവരം.

You must be logged in to post a comment Login