മുഖം വീര്‍പ്പിച്ച് അവര്‍ പരസ്പരം ഹസ്തദാനം നല്‍കി; പെറു ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ ഒബാമയും പുടിനും ഹസ്തദാനം നല്‍കുന്ന ചിത്രം വൈറലാകുന്നു (വീഡിയോ)

പെറു: പല വിഷയങ്ങളിലും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തമ്മില്‍ ചേരില്ല. സിറിയന്‍ പ്രശ്‌നം, ഡൊണാള്‍ ട്രംപിന് നല്‍കിയ പിന്തുണ എന്നിവയാണ് ഇരുവരുടെയും തര്‍ക്കത്തിന് പ്രധാന കാരണങ്ങള്‍. ഇങ്ങനെയുള്ള രണ്ട് പേര്‍ നേരിട്ട് കണ്ടുമുട്ടിയാല്‍ എന്തായിരിക്കും ഉണ്ടാവുക.?

putin-n-obama

പരസ്പരമുള്ള ഇഷ്ടക്കേട് മറച്ചുവെക്കാന്‍ കഴിയില്ല. അത് തന്നെയായിരുന്നു പെറു ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ ഇരുവരുടെയും മുഖത്ത് നിഴലിച്ചതും. ഇരുവരും മുഖം വീര്‍പ്പിച്ച് ചടങ്ങിനെന്നോണം ഹസ്തദാനം നല്‍കുകയായിരുന്നു. എന്തായാലും ആ ഹസ്താദാനം  സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.

President Barack Obama and Russian President Vladimir Putin walk away from each other after speaking and shaking hands at an economic summit in Peru on Sunday

പെറുവിലെ എക്കണോമിക് ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ ഇരു ലോകനേതാക്കളും എന്തോ സംസാരിക്കുകയും ചെയ്തിരുന്നു.ഡൊണാള്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുവരും തമ്മില്‍ ആദ്യമായാണ് സംസാരിക്കുന്നത്. റൗണ്ട് ടേബിളിന് ചുറ്റും ഇരിക്കുന്നതിന് മുമ്പായിരുന്നു ഇരുവരും ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയത്. നാല് മിനിറ്റോളമാണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

The two leaders were seen chatting, in their first known conversation since Donald Trump was elected the next U.S. president

പെറുവിലെ ലിമയില്‍ നടക്കുന്ന ഏഷ്യപസിഫിക്ക് എക്കണോമിക് കോ ഓപ്പറേഷന്‍ സമ്മിറ്റില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയിരിക്കുന്നത്.

Peru's President Pedro Kuczynski (center back) speaks at the opening session of the Asia-Pacific Economic Cooperation (APEC) in Lima, Peru on Sunday

സംഭവം നടക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ അവിടെയുണ്ടായിരുന്നുവെങ്കിലും അവര്‍ എന്താണ് പറഞ്ഞതെന്ന് അവര്‍ക്കും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഉക്രയിനിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഒബാമ പുട്ടിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. സിറിയയിലെ ആക്രമണം കുറയ്ക്കാന്‍ ഒബാമ തന്റെ അധികാരത്തിന്റെ അവസാന നാളുകളില്‍ നടത്തുന്ന മുന്‍കൈയെടുക്കലിനൊപ്പം ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തുടങ്ങിയെന്ന് വൈറ്റ്ഹൗസും ക്രെംലിനും വ്യക്തമാക്കുന്നു.

They stood off to the side together momentarily with aides close by before shaking hands and then taking their seats around a table. It is not clear what they were speaking about 

Obama's brief conversation with Putin comes amid intense speculation and concern about whether Trump's election might herald a more conciliatory U.S. approach to Russia

Putin, pictured in Peru on Sunday, phoned Donald Trump to congratulate him on his election victory

You must be logged in to post a comment Login