മുഖക്കുരുവിന്റെ പാടുകൾ മാറാൻ

സൗന്ദര്യ പ്രശ്‌നങ്ങളിൽ ഭൂരിഭാഗവും ചർമ്മരോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കറുത്ത പാടുകൾ. മുഖക്കുരുവാണ് പാടുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായും കണ്ടു വരുന്നത്. മുഖക്കുരു പൊട്ടുമ്പോഴാണ് മുഖത്ത് കലകൾ ഉണ്ടാകുന്നത്. ചില മുഖക്കുരു ഉണങ്ങുമ്പോൾ പരന്ന ചുവപ്പുനിറമുള്ള പാടുകളാണ് ഉണ്ടാവുന്നത്. ഇത്തരം കലകൾ നാല് -ആറ് ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യും. പലയാളുകളും മുഖക്കുരുവിന്റെ കലകൾ അകറ്റാൻ വിപണിയിൽ ലഭ്യമായ സാധാരണ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ വെച്ച് തന്നെ മുഖക്കുരുവിന്റെ കലകൾ മായ്ക്കാൻ കഴിയുന്ന ചില എളുപ്പ വഴികളുണ്ട്.

 •  പച്ച ഉരുളക്കിഴങ്ങ് ചതച്ച് നീരെടുത്ത് മുഖത്ത് പാടുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് കലകൾ മാറ്റാൻ സഹായിക്കും.
 •  അപ്പക്കാരത്തിൽ അൽപം വെള്ളം ചേർത്ത് കുഴച്ച് 12 മിനിറ്റ് നേരം സ്‌ക്രബ് ചെയ്യുക. അതിനുശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് നന്നായി മുഖം കഴുകുക. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ പാടുകൾ മാറ്റും.
 •   അല്പം ബദാമെടുത്ത് പാലിലോ വെള്ളത്തിലോ 12 മണിക്കൂർ നേരം കുതിർത്ത് വയ്ക്കുക. പിന്നീട് തൊലി കളഞ്ഞ് ഇത് നന്നായി അരച്ചെടുക്കുക. ഈ കുഴമ്പിൽ കുറച്ച് പനിനീരൊഴിച്ച് പാടുകളിൽ പുരട്ടുന്നത് ഗുണം ചെയ്യും.
 •  ഒലിവെണ്ണ മുഖക്കുരുവിൻറെ പാടുകൾ അകറ്റാൻ നല്ലതാണ്. ഒലിവെണ്ണ മുഖത്ത് പുരട്ടിയ ശേഷം വെയിലേൽക്കുക.ഇതോടെ പാടുകൾ മങ്ങും.
 • രണ്ടാഴ്ചക്കാലം മുടങ്ങാതെ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് പാടുകൾ കുറയ്ക്കാൻ സഹായിക്കും.
 •  ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച് പാടുകളിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.ഇത് പാടുകൾ അകറ്റും.7.ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ഇതു തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിക്കും.
 •  ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുന്നത് കറുത്ത പാടുകൾ മാറ്റുകയും ചർമ്മം മൃദുവാക്കുകയും ചെയ്യും.
 •  മുഖക്കുരുവിന്റെ പാടുകൾക്ക് മുകളിൽ തേൻ പുരട്ടുക. അല്പം കഴിഞ്ഞ് കഴുകിക്കളയുക. ഇത് കലകൾ മായ്ക്കും.
 •  ഓറഞ്ച് നീരും പനിനീരും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
 •  ഒരു കപ്പ് തൈരിൽ ഒരു കോഴിമുട്ട നന്നായി അടിച്ചു ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇതും കലകൾ മായ്ക്കാൻ സഹായിക്കും.
 •   ഉലുവയില നന്നായി അരച്ച പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക.അരമണിക്കൂർ വച്ചശേഷം കഴുകിക്കളയുക.ഇത് മുഖത്തെപാടുകൾ മാറ്റും.
 •  ഐസ് ക്യൂബുകളും പാടുകൾ മാറ്റാൻ നല്ല മരുന്നാണ്.ദിവസവും ഐസ് ക്യൂബ് എടുത്ത് പാടുകൾക്ക് മേൽ ഉരച്ചാൽ പാടുകൾ ക്രമേണ മാഞ്ഞുപോകും.

You must be logged in to post a comment Login