മുഖക്കുരു മാറാന്‍

പല കൗമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് മുഖക്കുരു. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിവ പരീക്ഷിച്ചു കുരുകളുടെ എണ്ണം കൂട്ടിയവരുമാണ്. എന്നാല്‍ മുഖക്കുരു മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികളാണ് താഴെ കൊടുത്തിരിക്കുന്നത്.face_mask_for_acne

പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ പോവുകയും ചെയ്യും. ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

മുഖക്കുരു പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്.

You must be logged in to post a comment Login