മുഖസൗന്ദര്യം നിലനിര്‍ത്താന്‍

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ മലയാളി സ്ത്രീകള്‍ പണ്ടേ ശ്രദ്ധയുള്ളവരായിരുന്നു. അടുക്കളയിലായാലും കുളിക്കടവിലായാലും ചമയങ്ങളൊന്നുമില്ലാതെതന്നെ അവള്‍ സുന്ദരിയായിരുന്നു.ഫേഷ്യലും ബ്‌ളീച്ചിംഗും വാക്‌സിംഗും ഇല്ലാതെ തന്നെ അവര്‍ പൊന്നിന്‍ നിറമുള്ളവരും പൂപോലെ ഉടലുള്ളവരുമായിരുന്നു.

മുഖക്കുരുവും കാരയും പാടുകളും മറ്റുമാണ് മുഖസൌന്ദര്യം കെടുത്തുന്നവയില്‍ പ്രധാനികള്‍, ഏലാദിഗണം ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ദിവസവും മുഖത്ത് ആവിപിടിക്കുന്നത് മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും വരാതിരിക്കാന്‍ നല്ലതാണ്.

ആവി പിടിക്കുന്ന നേരത്ത് കണ്ണുകള്‍ ഒരു നനഞ്ഞ തുണികൊണ്ട് പതുക്കെ കെട്ടണം. കണ്ണില്‍ ചൂട് തട്ടാതിരിക്കാനാണിത്.

ഏലാദിഗണം ചൂര്‍ണ്ണമിട്ട് തിളപ്പിച്ചാറിയ വെള്ളം, മുഖം കഴുകാനും ഉപയോഗിക്കാം .ശരീരത്ത് കൊഴുപ്പ് കൂടുന്നത് മുഖക്കുരുവിനും ശരീരത്തില്‍ പല ഭാഗത്തും കുരുക്കള്‍ വരുന്നതിനും കാരണമാണ്. അതിനാല്‍ മുഖക്കുരു കൂടുതല്‍ കാണുന്നുണ്ടെങ്കില്‍ ഭക്ഷണത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
മഞ്ഞളും ചന്ദനവും അരച്ച് പുരട്ടുന്നതും തുളസി നീര് പുരട്ടുന്നതും മുഖക്കുരു ശമിപ്പിക്കും. മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയാന്‍ പച്ചമഞ്ഞളും ചെറുപയര്‍ പൊടിയും അരച്ച് കട്ടിയില്‍ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയണം. അല്പ്പം കറുത്ത മുന്തിരി പിഴിഞ്ഞ് നീരെടുത്ത് പനിനീരും ചേര്‍ത്ത് കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ നല്ലതാണ്.

 

 

You must be logged in to post a comment Login