മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വി.മുരളീധരന്‍; ‘എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് 2,5000 കോടിയുടെ അഴിമതി നടത്താന്‍’

മുഖ്യമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ 25,000 കോടി രൂപയുടെ അഴിമതി നടത്താനാണെന്ന് മുരളീധരന്‍ ആരോപിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യലബ്ദിയെ തുടര്‍ന്ന് ബ്രീട്ടീഷ് കമ്പനികള്‍ കൈമാറിപ്പോയ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന് രാജമാണിക്യം കമ്മറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത്തരത്തില്‍ അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് പല ഉടമകളുടെ കൈകളിലായുള്ളത്. അവര്‍ ഈ ഭൂമി സ്വന്തമെന്ന നിലയില്‍ കൈയില്‍വച്ച് അനുഭവിക്കുകയാണ്. രാജമാണിക്യം കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ അഞ്ചുലക്ഷം ഏക്കറില്‍ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഇതില്‍ ഉള്‍പ്പെട്ടതാണ് 2000 എക്കര്‍ വരുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്. ഇതിനെതിരേ കെ.പി.യോഹന്നാന്‍ കോടതിയെ സമീപിച്ചു. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്തു. ഈ ഭൂമിയിലാണ് പിണറായി വിജയന്‍ ശബരിമലയ്‌ക്കെന്ന പേരില്‍ വിമാനത്താവളം പണിയാനൊരുങ്ങുന്നതെന്ന് വി. മുരളീധരന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

You must be logged in to post a comment Login