മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ആയിരം കോടി കവിഞ്ഞു

pinarayi vijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു.  1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിലവില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കൂടി ജനത ഏറ്റെടുത്തതോടെയാണ് സഹായങ്ങള്‍ പ്രവാഹമായി ഒഴുകിയെത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ച. സിനിമാ താരങ്ങളും, വ്യവസായ പ്രമുഖരുമെല്ലാം അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ചെക്കുകള്‍ കൈമാറിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നൽകുന്നവർ നിർബന്ധമായും മേൽവിലാസം ( ഇ മെയിൽ ഐ.ഡി ഉണ്ടെങ്കിൽ അതുൾപ്പെടെ ) ഇതിനൊപ്പം എഴുതി നൽകണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫിനാൻസ് വകുപ്പിൽ നിന്ന് റസീറ്റ്നൽകുന്നതിന് സഹായകമാകാനാണിത്. ആദായ നികുതി ഇളവു ലഭിക്കാൻ റസീറ്റ് ആവശ്യമാണ്‌.

https://donation.cmdrf.kerala.gov.in/

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ താത്പര്യമുള്ളവര്‍ മുകളില്‍ കാണുന്ന ലിങ്ക് ഓപണ്‍ ചെയ്യുക.

You must be logged in to post a comment Login