മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വാഹനമിടിച്ച് പരിക്ക്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചാണ് പരിക്കേറ്റത്. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പിന്നാലെയായിരുന്നു സംഭവം.

മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകരില്‍ ഒരാളുടെ മേല്‍ പൈലറ്റ് വാഹനം തട്ടിയത്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജീവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

You must be logged in to post a comment Login