മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞിട്ടുണ്ട്- ശ്വേത

കൊല്ലത്ത് നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിനിടെ നടന്ന സംഭവങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു വിശദീകരിച്ചതായി നടി ശ്വേതാ മേനോന്‍. തന്റെ 82 വയസുള്ള അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് പീതാംബരക്കുറുപ്പ് എം.പിക്കെതിരെയുള്ള പരാതി പിന്‍വലിച്ചതെന്നും എപ്പോഴും പറയുന്ന ഇലയുടെയും മുള്ളിന്റെയും കഥയിലെ ഇലയാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം പ്രസ്‌ക്‌ളബിന്റെ വനിതാ ജേണലിസ്റ്റ് ഫോറം ഉദ്ഘാടനത്തിനത്തെിയതായിരുന്നു നടി.

You must be logged in to post a comment Login