മുഖ കാന്തിക്ക് നാരങ്ങ

face
നാരങ്ങ നല്ലൊരു മരുന്നാണ് മുഖ കാന്തി വര്‍ധിപ്പിക്കുന്നതിന്. നാരങ്ങ വിവിധ ചേരുവകളില്‍ ഉപയോഗിച്ചാല്‍ മുഖകാന്തി കൂടും. ഒരു പാത്രത്തില്‍ അരകപ്പ് തൈര് എടുക്കുക. ഇതില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. രണ്ടും നന്നായി കലര്‍ത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തം. നാരങ്ങ ചര്‍മ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.

കുക്കുമ്പര്‍ ജ്യൂസ് ഒരു ടേബിള്‍ സ്പൂണിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ ചേര്‍ത്ത് ഇളക്കുക. ഒരു കോട്ടണ്‍ എടുത്ത് ഇതില്‍ മുക്കി വട്ടത്തില്‍ മുഖത്ത് തേക്കുക. അഞ്ച് മിനിട്ടോളം അമര്‍ത്തി ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇത് ഉണങ്ങാന്‍ അഞ്ച് മിനിട്ട് കാക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാന്‍ സഹായിക്കും.

You must be logged in to post a comment Login