മുടിയില്‍ തൊട്ടുള്ള അഭിനയത്തിന് നമിത തയ്യാറല്ല

തന്റെ മുടി നഷ്ടപ്പെടുന്ന രീതിയില്‍ ഒന്നും ചെയ്യാന്‍ നമിത പ്രമോദ് തയ്യാറല്ല. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടി മുടി സ്പ്രിംഗ് പോലാക്കാന്‍ ഹെയര്‍ഡ്രസര്‍ പറഞ്ഞെങ്കിലും താരം സമ്മതിച്ചില്ല. ദിവസവും അങ്ങനെ ചെയ്താല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുമ്പോഴേക്കും തലയില്‍ മുടികാണില്ലെന്ന് താരം വാശിപിടിച്ചു. അങ്ങനെ സംവിധായകനും സംഘവും അവസാനം വഴങ്ങി.

മുഖത്ത് എന്ത് മാറ്റവും വരുത്താന്‍ താരം തയ്യാറാണ്. എന്നാല്‍ മുടി ഐയണ്‍ ചെയ്യുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ അനുവദിക്കില്ല. ഓര്‍മയുണ്ടോ ഈ മുഖത്തില്‍ വിനീത് ശ്രീനിവാസനാണ് നായകന്‍. മ്യൂസിക്കല്‍ റൊമാന്റിക്ക് എന്റര്‍ടെയ്‌നറാണ് ചിത്രം. വിക്രമാദിത്യനും ഹിറ്റായതോടെ നിരവധി ചിത്രങ്ങള്‍ നമിതയെ തേടിയെത്തുന്നു. മോഡേണ്‍ വേഷം ചെയ്യുന്നതിന്റെ സന്തോഷവും നമിത മറച്ച് വെച്ചില്ല.

You must be logged in to post a comment Login