മുടി കൊഴിച്ചിലിന് പരിഹാരമുണ്ട്; ഈ പൊടിക്കൈകള്‍ ഉപയോഗിക്കൂ

Hair-Loss
മുടിയുടെ സംരക്ഷണത്തിനായി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ഗുണം ചെയ്യാറില്ലെന്ന് മാത്രമല്ല പ്രകൃതിദത്തമായ മുടിയുടേയും ചര്‍മ്മത്തിന്റേയും ഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മുടിയിലെ ബ്യൂട്ടീ ട്രീറ്റ്‌മെന്റുകള്‍ക്കൊടുവില്‍ മുടി കൊഴിച്ചില്‍ അലട്ടുന്നവരുണ്ട്.

ഇത്തരക്കാര്‍ക്കും മുടി കൊഴിച്ചില്‍ അലട്ടുന്നവര്‍ക്കും വീട്ടില്‍ തന്നെ പ്രതിവിധികളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നാരങ്ങാനീര് മുടിയില്‍ പുരട്ടുന്നത് താരനകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. നന്നായി വെള്ളത്തില്‍ നേര്‍പ്പിച്ച വിനാഗിരിയും മുടി സംരക്ഷണത്തിന് നല്ലതാണ്.

റോസ് വാട്ടര്‍ കുളിക്കുന്ന സമയത്ത് തലയില്‍ നേര്‍പ്പിച്ച് പുരട്ടുന്നത് മുടിക്ക് നല്ല ഗന്ധവും മിനുസവും തിളക്കവും നല്‍കും. വരണ്ട് പൊട്ടുന്ന മുടികളുടെ ചികില്‍സയ്ക്ക് ഏറ്റവും ഉത്തമമാണ് ഇത്.

ഒലീവ് ഓയിലില്‍ തേന്‍ ചേര്‍ത്ത് പഴുത്ത പപ്പായക്കൊപ്പം തലയില്‍ പുരട്ടുന്നതും ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തലയില്‍ നിന്ന് ഈ മിശ്രിതം നീക്കം ചെയ്യുന്നതും തലമുടി സംരക്ഷണത്തിന് സഹായിക്കും.

You must be logged in to post a comment Login