മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

Hair-Loss
തലമുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്. മുടി കൊഴിച്ചില്‍ തടയുന്നതിനായി പല പരീക്ഷണങ്ങളും നടത്തുന്നവരുമാണ് നമ്മളില്‍ ഏറിയ പങ്ക് ആള്‍ക്കാരും. അതിനായി സമയം ചിലവഴിക്കുന്നതിനും കാശ് മുടക്കുന്നനതിനും നാം മടിക്കാറുമില്ലെന്നതാണ് സത്യം.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന രീതിയാണ് നാം അവലംബിക്കാറുള്ളത്. മുടികൊഴിച്ചില്‍ ഫലപ്രദമായി തടയാനായി നമ്മുടെ നാടന്‍ വഴികള്‍ ധാരാളമാണ്. വിലകൂടിയ എണ്ണകളും പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങളുമെല്ലാം വാങ്ങി തേച്ച് ഉള്ള തലമുടി കളയാതെ പ്രകൃതിദത്തമായ ഈ വഴി പരീക്ഷിക്കാവുന്നതാണ്. ഇനി പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ കൂടി ദോഷഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം.

ഒറ്റമൂലി മറ്റൊന്നുമല്ല, നമ്മുടെ ഉള്ളിയാണ്. ചെറിയ ഉള്ളിയും സവാളയും മുടി കൊഴിച്ചില്‍ തടയാന്‍ വളരെ സഹായകരമാണ്. ഉള്ളി ജനിതക കുടുംബത്തിലെ അംഗമാണ്. സള്‍ഫര്‍ നിറഞ്ഞതാണ് ഉള്ളി എല്ലാത്തരം ഉള്ളികളും. കഠിനമായ ഗന്ധത്തിന്റെ കാരണം അതാണ്.

ഉള്ളിയിലെ പുറം തോലുകളില്‍ നിറയെ മീഥൈല്‍സള്‍ഫോനൈല്‍മീഥേയ്ന്‍ നിറഞ്ഞിട്ടുണ്ട്. മുടിയിലെ കെറാറ്റിന്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും. ഇതാണ് മുടി തഴച്ച് വളരാന്‍ സഹായിക്കുക.

മുടി കൊഴിച്ചില്‍ പ്രതിരോധിക്കാനും ഉള്ളി നീര് തലയില്‍ പുരട്ടുന്നത് വഴി സാധിക്കും. ഉള്ളിനീരോ ഉള്ളിയോ തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിച്ച് കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. മാത്രമല്ല താരന്‍ അകറ്റുന്നതിനും ഇത് വഴരെ പ്രയോജനം ചെയ്യും. ഇനി ഉള്ളിനീര് മറ്റും ഉപയോഗിച്ച് ചില പ്രത്യേക ഒറ്റമൂലികള്‍ തയ്യാറാക്കാനാകും കഴിയും.

ഉള്ളിനീര് ഉലുവപ്പൊടിയുമായി ചേര്‍ത്ത്, ഈ മിശ്രീതത്തില്‍ തേനും ചേര്‍ത്ത് ഒരു രാത്രി സൂക്ഷിക്കുക. പിറ്റേ ദിവസം കുളിക്കുന്നതിന് മുമ്പ് ഈ മിശഅരിതം തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. തലമുടികളില്‍ തേയ്ക്കാതെ തലയോട്ടില്‍ തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഒലീവ് എണ്ണയുമായി ചേര്‍ത്തും തലയില്‍ പുരട്ടുന്നത് നല്ലതാണ്.

You must be logged in to post a comment Login