മുടി നീട്ടി വളർത്തി; വീണ്ടും ഗിന്നസ് റെക്കോഡ് കുറിച്ച് പതിനേഴുകാരി

കുട്ടിക്കാലത്ത് കേട്ട കഥകളിലെ നീളൻ മുടിയിഴകളുള്ള രാജകുമാരിയുടെ കഥയെ ഓര്‍മിപ്പിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ നിലാൻഷി പട്ടേൽ . നിലത്തിഴയുന്ന അഴകാർന്ന മുടിയുമായി വീണ്ടും ഗിന്നസ് റെക്കോഡില്‍ പേരെഴുതി ചേർത്തിരിക്കുകയാണ് ഈ പതിനേഴുകാരി . കൗമാര്‍ക്കാർക്കിടയിൽ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ എന്ന ലോകറെക്കോഡാണ് വീണ്ടും തന്റെ പേരിൽ നിലാൻഷി എഴുതിച്ചേർത്തത് . 6 അടി 2 ഇഞ്ച് ആണ് നിലീൻഷയുടെ മുടിയുടെ നീളം

You must be logged in to post a comment Login