മുടി പരിപാലനത്തിന്

മുടി പരിപാലിക്കാന്‍ പ്രയാസമുള്ള കാലമാണിത്. നല്ല പരിചരണം നല്‍കിയാലേ മുടിയുടെ മാനോഹാരിത നിലനിര്‍ത്താനാവൂ. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച് ഷാമ്പൂ ചെയ്യണം. തൈര്, മുട്ട തുടങ്ങിയവ മുടിക്ക് നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ മുട്ടയുടെ വെള്ളമാത്രം ഉപയോഗിക്കണം. തലയില്‍ പുരട്ടി പത്ത് മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ മുടിക്ക് തിളക്കവും വൃത്തിയുമായി. ചൂടിനെ പ്രതിരോധിക്കാന്‍ കറ്റാര്‍വാഴ താളിയായി ഉപയോഗിക്കുന്നത് നന്ന്.Easy+College+Office+Hairstyle+For+Medium+To+Long+Hair

മുടി അറ്റം പിളരുന്നതാണ് പ്രധാന പ്രശ്‌നം. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് കൊണ്ട് ഇത് പരിഹരിക്കാം. പേരുകേട്ട ഞെട്ടണ്ട. എണ്ണ ചൂടാക്കി മസാജ് ചെയ്യുന്നത് നല്ലതാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ചെയ്യുകയുമാവാം. തൈരില്‍ ഉലുവ തലേദിവസം കുതിര്‍ത്തുവെച്ച് തലയില്‍ പുരട്ടി ചെറുചൂടുവെള്ളംകൊണ്ട് കഴുകിക്കളഞ്ഞാല്‍ തലയ്ക്കും കണ്ണിനും കുളിര്‍മയേകും.

മുടികൊഴിച്ചില്‍ തടയാന്‍ തേങ്ങാപ്പാലും ചെറുനാരങ്ങനീരും ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മതി. സാധാരണ മുടിക്കാര്‍ക്ക് ഹെന്നയും തലയ്ക്ക് തണുപ്പ് ലഭിക്കാന്‍ നല്ലതാണ്. എന്നാല്‍ കളറിങ് സ്‌്രൈടറ്റ്‌നിങ് തുടങ്ങിയവ ചെയ്തവര്‍ ഹെന്ന ഉപയോഗിക്കരുത്.

You must be logged in to post a comment Login