മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി.ജോര്‍ജ്

മുണ്ടക്കയം: തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം എസ്റ്റേറ്റിലാണ് സംഭവം. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംസാരത്തിനിടെ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

You must be logged in to post a comment Login