നിലപാടുകളില്‍ ഉറച്ച്‌ നിന്ന നേതാവ്‌;വെളിയം വിടവാങ്ങി

മുതിര്‍ന്ന സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു.85 വയസായിരുന്നു.ശ്വാസകോശ അസുഖത്തെത്തുടര്‍ന്ന്  ചികിത്സയിലിരിക്കെയാണ് അന്ത്യം.രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. സംസ്‌കാരം നാളെ നാലിന് തൈക്കാട് ശാന്തി കവാടത്തില്‍.

veliyam

കൊല്ലം പ്രാക്കുളം സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.1967ല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1971 മുതല്‍ സി.പി.ഐദേശീയ കൗണ്‍സിലിലും അംഗമായി.1964 ലില്‍ പാര്‍ട്ടി പിളരുമ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പി.കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി 1998 ലാണ് ആദ്യമായി വെളിയം സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിന് മുമ്പ് ഏറെക്കാലം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.1998 മുതല്‍ തുടര്‍ച്ചയായി

12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു..1964 ലിലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം എം.എന്‍ ഗോവിന്ദന്‍നായര്‍ക്കും ടി.വി തോമസിനും ഒപ്പം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വെളിയം നിര്‍ണായക പങ്കുവഹിച്ചു. 2010 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കുറേക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.സ്ഥാനമാനങ്ങള്‍ മോഹിക്കാതെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക വേണ്ടി അഹോരാത്രം പ്രയത്‌നിച്ചു  ആശാന്‍ എന്നി വിളിപ്പേരുളള വെളിയം.

 

 

You must be logged in to post a comment Login