മുത്തലാഖ് വിഷയത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി വധഭീഷണി നടത്തിയതായി പരാതി

കോഴിക്കോട് മുത്തലാഖ് വിഷയത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി വധഭീഷണി നടത്തിയതായി പരാതി. ബൈക്കില്‍ സഞ്ചരിക്കവെയാണ് മുന്‍ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെതിരെ മുക്കം പൊലീസ് കേസെടുത്തു.

സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസില്‍ മുന്‍ ഭര്‍ത്താവ് ഉസാമിനെതിരെയാണ് വീണ്ടും പരാതിയുമായി യുവതി രംഗത്തെത്തിയത്. തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ വച്ച് യുവതിയും പിതാവും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ മുന്‍ ഭര്‍ത്താവ് തടഞ്ഞ് നിര്‍ത്തി കേസ് പിന്‍വലിച്ചില്ലങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി . തുടര്‍ന്ന് മുക്കം പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിക്കെതിരെ കഴിഞ്ഞ ദിവസം മഹല്ലിലെ പള്ളിക്കമ്മറ്റിയും രംഗത്തത്തിയിരുന്നു .

വിവാഹ മോചനം നടന്നിട്ടില്ലന്നും മുത്തലാഖ് നടപടി സാധുതയില്ലെന്നും പള്ളി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മുത്തലാഖിന്റെ പേരില്‍ കൊടിയത്തൂര്‍ സ്വദേരി ഇ.കെ.ഉസാമിനെ അറസ്റ്റു ചെയ്ത നടപടി ശരിയല്ലെന്ന് പള്ളി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

You must be logged in to post a comment Login