മുത്തൂറ്റ് ഫിന്‍കോര്‍പ് ആന്‍ഡമാനില്‍ ശാഖകള്‍ തുറക്കുന്നു

muthoot
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹകമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു ശാഖകള്‍ തുറക്കും. പോര്‍ട്ട് ബ്ലെയറിലെ ജുംഗ്ലിഘട്ട്, ഹാഡോ എന്നിവടങ്ങളിലാണ് ശാഖകള്‍ തുറക്കുക. ദേശീയതലത്തില്‍ ലക്ഷ്യമിട്ടിരിക്കുന്ന വികസനത്തിന്റെ ഭാഗമായിട്ടാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ശാഖ തുറക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മുത്തൂറ്റ് ഫിന്‍കോര്‍പിന് രാജ്യമൊട്ടാകെ 3800ലധികം ശാഖകളുണ്ട്. ശരാശരി അമ്പതിനായിരത്തിലധികം ആളുകള്‍ ഈ ശാഖകളില്‍ പ്രതിദിനം ഇടപാടുകള്‍ നടത്തുന്നു.

സ്വര്‍ണത്തിന്റെ ഈടില്‍ നല്‍കുന്ന എക്‌സ്പ്രസ് ഗോള്‍ഡ് ലോണ്‍, മണി ട്രാന്‍സ്ഫര്‍ (വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, ട്രാന്‍സ് ഫാസ്റ്റ്, എക്‌സ്പ്രസ് മണി, മണിഗ്രാം,ഈസി റെമിറ്റ്, ഇന്‍സ്റ്റന്റ് കാഷ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു), വിദേശനാണ്യവിനിമയം (വിദേശ കറന്‍സി വിനിമയം, ട്രാവലേഴ്‌സ് ചെക്, ട്രാവല്‍ കറന്‍സി കാര്‍ഡ് തുടങ്ങിയവ), നിക്ഷേപസേവനം (മ്യൂച്വല്‍ ഫണ്ട് നിക്ഷേപം), വാഹന വായ്പ, യാത്രാസേവനങ്ങള്‍ (ആഭ്യന്തര, രാജ്യാന്തര എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, റെയില്‍, ബസ് ടിക്കറ്റ് ബുക്കിംഗ്, കാബ് സര്‍വീസ്, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ) ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്.

ധനകാര്യ ഉള്‍പ്പെടുത്തല്‍ രാജ്യത്തിന്റെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലും സാധ്യമാക്കുകയെന്ന ഗ്രൂപ്പ് ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ശാഖകള്‍ തുറക്കുന്നത്.

You must be logged in to post a comment Login