മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍; യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് മൊഴി

 

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്. രണ്ട് പേരെയും ഇന്ന് തന്നെ കേരളത്തിലെത്തിക്കും.

ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ദീപക്കിന്റെ മൊഴി പുറത്തുവന്നു.  യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നാണ് മൊഴി. ഇരുന്നൂറോളം പേരാണ് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നൽകാൻ കൂട്ടുനിന്നത് അനിൽകുമാർ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികൾ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

You must be logged in to post a comment Login