മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്; എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലേ?: മഞ്ജു

manju

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവുപോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതല്ല’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളാണിത്. നടി അമലയുമൊത്ത് അഭിനയിക്കുന്ന ‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയുള്ള അഭിമുഖത്തിലാണ് മഞ്ജു മനസ്സുതുറന്നത്.

മഞ്ജുവിന്റെ വാക്കുകള്‍:

പഴയ സിനിമകള്‍ കാണുമ്പോള്‍ അഭിനയിക്കാതിരുന്ന കാലത്തേക്ക് ഓര്‍ക്കുമ്പോള്‍ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതെ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല.

ഞാന്‍ ആരെക്കുറിച്ചും ദോഷമായി ചിന്തിക്കാറില്ല. പണ്ടുമുതല്‍ക്കേ ഉള്ള ശീലം അങ്ങനെയാണ്. എന്നേക്കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷമുണ്ടാകുന്നത് വലിയ കാര്യമല്ലെ?

You must be logged in to post a comment Login