നോക്കിയ വിട്ടുപോയി സ്വന്തം കമ്പനി സ്ഥാപിച്ചവര്‍ രൂപംനല്കിയ യോള ( Jolla ) സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി. സെയ്ല്‍ഫിഷ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണാണ് യോള. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനായുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന അതേ രീതിയിലാണ് സെയ്ല്‍ഫിഷ് ഒഎസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫിന്‍ലന്‍ഡിലാണ് യോള ആദ്യം പുറത്തിറക്കിയത്. തുടര്‍ന്ന് 135 രാജ്യങ്ങളില്‍ കൂടി ഫോണ്‍ എത്തി.
നാലരയിഞ്ച് സ്ക്രീന്‍ വലിപ്പമുള്ളതാണ് യോള ഫോണ്‍ . ഡ്യുവല്‍കോര്‍ പ്രോസസര്‍ കരുത്തുപകരുന്ന ഫോണിന്റെ ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. എട്ടു മെഗാപിക്സല്‍ ക്യാമറയുമുണ്ട്. 4ജി നെറ്റ്വര്‍ക്കിനെയും ഫോണ്‍ പിന്തുണയ്ക്കും.
നോക്കിയ വികസിപ്പിച്ചുകൊണ്ടിരുന്ന മീഗോ ( ങലലഏീ ) മൊബൈല്‍ ഒഎസിനായി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനിയര്‍മാരാണ് കമ്പനി വിട്ട് പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. മീഗോയ്ക്കായി ഓപ്പണ്‍സോഴ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിനെ ആശ്രയിക്കാന്‍ നോക്കിയ തീരുമാനിച്ചതാണ് ഇവര്‍ കമ്പനി വിട്ടുപോകാന്‍ കാരണമായത്. 2011 ല്‍ അവര്‍ യോള കമ്പനിക്ക് രൂപംനല്കി. മീഗോ സോഫ്റ്റ്വേറിനെയാണ് സെയ്ല്‍ഫിഷ് ഒഎസായി യോള വികസിപ്പിച്ചത്.
You must be logged in to post a comment Login