മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഒരു മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹം സാധാരണ പൗരന്‍ മാത്രമാണെന്നും പിന്നെയും ഇത്തരം സൗകര്യങ്ങള്‍ അനുവദിച്ച് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ അത് അനാവശ്യവും, വിവേചനപരവും, ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ത്തരത്തില്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്ന ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. മുലായം സിംഗ് യാദവ്, മായാവതി, അഖിലേഷ് യാദവ്, കല്യാണ്‍ സിംഗ്, രാജ്‌നാഥ് സിംഗ്, എന്‍.ഡി.തിവാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്

You must be logged in to post a comment Login