മുന്‍ മെക്‌സിക്കന്‍ ഗവര്‍ണര്‍ക്കായി ഇന്റര്‍പോള്‍ വേട്ട

mexian-governor

മുന്‍ മെക്‌സിക്കന്‍ ഗവര്‍ണറെ തെരഞ്ഞ് അന്തര്‍ദേശീയ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍. അഴിമതി ആരോപണ കേസിലാണ് മുന്‍ മെക്‌സിക്കന്‍ ഗവര്‍ണറായ ഗില്ലെര്‍നോ പാട്രെസിന് വേണ്ടി ഇന്റര്‍പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.

2009 മുതല്‍ 2015 വരെ വടക്കന്‍ അതിര്‍ത്തി സംസ്ഥാനമായ സൊനോരയിലെ ഗവര്‍ണറായിരുന്നു പാട്രെസ്. നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി നേതാവാണ് പാട്രെസ്. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാട്രസെിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. ഫണ്ടുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതിനും തട്ടിപ്പ് നടത്തിയതിനുമാണ് പാട്രെസിനെതിരെ കേസെടുത്തത്. പാട്രെസിനെതിരെ ഏതെല്ലാം വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

You must be logged in to post a comment Login