മുല്ലക്കരക്കും സി ദിവാകരനും മന്ത്രിസ്ഥാനമില്ല; സിപിഐയില്‍ പ്രതിഷേധം

cpi00
തിരുവനന്തപുരം: നിയുക്ത ഇടതുമുന്നണി മന്ത്രിസഭയില്‍ സിപിഐയുടെ മന്ത്രിമാര്‍ ആരെല്ലാം എന്നത് സംബന്ധിച്ച് ഏകദേശധാരണയായി. വിഎസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ഏകദേശ ധാരണയായിരിക്കുന്നത്. എന്നാല്‍ സി ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പക്ഷെ, തീരുമാനത്തിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ദിവാകരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കൗണ്‍സിലാണ് അന്തിമതീരുമാനമെടുക്കുക എന്ന് വ്യക്തമാക്കി.

ഇതിനിടെ കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ താന്‍ മന്ത്രിയാകാന്‍ അര്‍ഹനാണ് എന്ന വാദം ഉന്നയിച്ച് വികാരാധീനനായി രംഗത്തെത്തിയിരുന്നു. എക്‌സിക്യൂട്ടീവ് യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര രത്‌നാകരന്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

You must be logged in to post a comment Login