മുല്ലപ്പെരിയാര്‍ സമിതി:എല്‍.എ.വി നാഥ് കേന്ദ്ര പ്രതിനിധി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്ന നടപടികളുടെ മേല്‍നോട്ടത്തിനായി സമിതി രൂപീകരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര ജലവിഭവ കമ്മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.എ.വി. നാഥനാണ് സമിതി അധ്യക്ഷന്‍. ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അധ്യക്ഷന്റെ തീരുമാനം അന്തിമമായിരിക്കും. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യനാണ് സമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ആര്‍. സുബ്രഹ്മണ്യമാണ് തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നത്.

You must be logged in to post a comment Login