മുല്ലപ്പെരിയാറില്‍ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി

കുമളി : മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ ആറിടങ്ങളില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി. 17ാം ബ്ലോക്കിനും, 18ാം ബ്ലോക്കിനും മധ്യത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. അണക്കെട്ട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സിമന്റ് പൂശി അടച്ച ഭാഗങ്ങളില്‍ കൂടിയാണ് പലയിടത്തും വെള്ളം ഒഴുകിയിറങ്ങുന്നത്.
134.8 അടിയാണ് മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് .

u3_Mullaperiyar-dam-300x183

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ചകൂടാന്‍ സാധ്യതയുണ്ട്.സ മീപപ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്നും കേരളത്തിന്റെ വാദം തുടരും. ഇന്നത്തോടുകൂടി കേസില്‍ കേരളത്തിന്റെ വാദം അവസാനിക്കാനാണ് സാധ്യത.

 

 

You must be logged in to post a comment Login