മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ

BREAKING: മുൻ  കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ
ന്യൂഡൽഹി: INX മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ പി ചിദംബരത്തിന്‍റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

എ ഐ സി സി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ ശേഷം ചിദംബരം വീട്ടിൽ മടങ്ങിയെത്തിയിരുന്നു. തുടർന്ന്, സി ബി ഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും എത്തിയെങ്കിലും പൂട്ടിയ പൂട്ടിയ ഗേറ്റ് തുറക്കാൻ ചിദംബരം തയ്യാറായില്ല. ഇതിനെ തുടർന്ന് മതിൽ ചാടിക്കടന്ന് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

ഇരുപതോളം വരുന്ന സി ബി ഐ സംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. മതിൽ തുറക്കാത്തതിനെ തുടർന്ന് ആദ്യഘട്ടത്തിൽ നാലു സി ബി ഐ ഉദ്യോഗസ്ഥർ വീടിന്‍റെ മതിൽ ചാടികടന്ന് വീട്ടുവളപ്പിൽ പ്രവേശിക്കുകയായിരുന്നു. വീടിന് മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസും സിബിഐയുടെ മൂന്ന് സംഘവുമാണ് ചിദംബരത്തിന്‍റെ വീട് വളഞ്ഞത്. ഗേറ്റ് തുറക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ മതിൽ ചാടി അകത്തുകയറി. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ പിന്തുടർന്ന് സിബിഐ സംഘമെത്തി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്.

താനും കുടുംബവും കുറ്റക്കാരല്ലെന്നും കേസിൽ പ്രതിയോ ആരോപണവിധേയനോ അല്ലെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒളിവിലായിരുന്ന പി ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത് ഇന്ന് വൈകുന്നേരം വാർത്താസമ്മേളനം നടത്തുകയായിരുന്നു.

You must be logged in to post a comment Login