മൂക്കുത്തിയണിഞ്ഞ കൗമാരം

കൗമാരക്കാരികളായ കോളേജു സുന്ദരിമാരുടെ അസ്സസറീസ് കളക്ഷന്‍സില്‍ മൂക്കുകുത്തികള്‍ സ്ഥാനം പിടിച്ചിട്ടു നാളേറെയായി. ഡയമഡ് റിംഗ്‌സ്, പ്ലെയിന്‍ റിംഗ്‌സ്, സ്റ്റഡ് ടൈപ്പ് അങ്ങനെ നീളുന്നു മുക്കുത്തികളുടെ നിര. ചെറിയ കല്ലുവെച്ച മൂക്കുത്തിയോടാണ് കോളേജ്‌സുന്ദരികള്‍ക്ക് എന്നും പ്രിയം. അതിന്റെ സ്ഥാനത്ത് വലുതിനെ പരീക്ഷിക്കാന്‍ അവള്‍ തയ്യാറല്ല. പിന്നെ വന്നത് വളയം പോലെയുളള മൂക്കുത്തികളാണ്. അവയ്ക്ക് ഒരു ഇടവേളക്കാലത്തേക്ക് മാത്രമേ വിപണിയില്‍ നില്‍ക്കാന്‍ സാധിച്ചുളളൂ.
nose ring
വീണ്ടും കല്ലുവെച്ച ആ തരംഗം മടങ്ങിവന്നു. ജീന്‍സിടുമ്പോള്‍ പോലും ഈ മൂക്കുത്തിയണിയാം എന്നതാണ് പെണ്‍മണികള്‍ക്ക് ഇവയോടുളള ഇഷ്ടത്തിന് കാരണം. സാരിയ്‌ക്കൊപ്പം മുല്ലപ്പൂ വെച്ചു മൂക്കുത്തിയണിഞ്ഞ പെണ്ണ് എന്നും മലയാളിത്തമുളള സ്ത്രീയുടെ ഓര്‍മ്മയാണ്. ചെറിയ പൂവിന്റെയും മറ്റും ആകൃതിയിലുളള മൂക്കുത്തികളും ലഭ്യമാണ്.

മൂക്കു തുളയ്ക്കുവാന്‍ പേടിയാണെങ്കില്‍ വിവിധ തരം പ്രസ്സ് ടൈപ്പ് നോസ് റിംഗ്‌സും വിപണിയില്‍ ലഭിക്കും. വിവിധ വിലകളില്‍ ഇവ ലഭ്യമാണ്.

You must be logged in to post a comment Login