മൂന്നാംവയസില്‍ മൂന്ന് അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന ചരിത്രം

Untitled-1 copyതിരുവനന്തപുരം: മൂന്നു വയസുകാരിയുടെ കരള്‍ അനി അഞ്ചു വയസുകാരന് ജീവനേകും. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം കരകുളം സ്വദേശി അജിത്തിന്റെ മകള്‍ അഞ്ജനയാണ് മൂന്നുപേര്‍ക്ക് ജീവനേകി യാത്രയായത്.
അഞ്ചു വയസുകാരന്‍ അനില്‍രാജിനാണ് അഞ്ജനയുടെ കരളും വൃക്കകളും ദാനം ചെയ്തത്. സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കരളും വൃക്കകളും തകരാറിലായ അനില്‍രാജിനെ കണ്ടെത്തിയത്. അഞ്ജനയുടെ കണ്ണുകള്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കാണ് ദാനം ചെയ്തത്. ഇത് രണ്ടുപേര്‍ക്ക് പുതുവെളിച്ചമേകും.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ജനയുടെ മസ്തിഷ്‌ക മരണം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവിച്ചത്. തുടര്‍ന്ന് അവയവ ദാനത്തിന് മാതാപിതാക്കള്‍ സമ്മതമറിയിക്കുകയായിരുന്നു. കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതിയിലൂടെയും അഞ്ജന ഇനി ഓര്‍മിക്കപ്പെടും.

You must be logged in to post a comment Login