മൂന്നാം ടെസ്റ്റ്: ഇന്ത്യ 417 ന് പുറത്ത്, 134 റണ്‍സിന്റെ ലീഡ്

india-test

മൊഹാലി : ഇന്ത്യ -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആറ് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 417 റണ്‍സിന് അവസാനിച്ചു. നിര്‍ണായകമായ 134 റണ്‍ ലീഡ് ഇതോടെ ഇന്ത്യ സ്വന്തമാക്കി. 72 റണ്‍സെടുത്ത അശ്വിനെ മടക്കി സ്റ്റോക്‌സ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചെങ്കിലും ഇതിനോടകം 18 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അശ്വിന്‍ പുറത്തായതോടെ തുടര്‍ന്ന് ക്രീസിലെത്തിയ യുവതാരം ജയന്ത് യാദവ് ജഡേജക്ക് മികച്ച പിന്തുണയേകി. ജഡേജ അര്‍ധശതകം പൂര്‍ത്തിയാക്കി. ശതകത്തിലേക്ക് കുതിക്കുകയായിരുന്ന ജഡേജ 90 റണ്‍സിനാണ് പുറത്തായത് . 55 റണ്‍സാണ് ജയന്ത് യാദവ് നേടിയത്. ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് അഞ്ച് വിക്കറ്റും റഷീദ് നാല് വിക്കറ്റും വീഴ്ത്തി.

You must be logged in to post a comment Login