മൂന്നാര്‍ കയ്യേറ്റം: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഐജിക്ക്; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ പരാമര്‍ശം

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി.  എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് MLA യുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ് കളക്ടര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. പഞ്ചായത്തിന്റെ നിര്‍മാണം കോടതിവിധിയുടെ ലംഘനമാണ്. സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍മ്മാണം തടഞ്ഞു. ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

You must be logged in to post a comment Login