മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു; നിലയ്ക്കാത്ത സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

munnar
മൂന്നാര്‍: മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. സീസണ്‍ അവസാനിച്ചെങ്കിലും ഇത്തവണ വൈകിയെത്തിയ കുളിര്‍ നുകരാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാര്‍ തണുത്തു വിറയ്ക്കുകയാണ്. സാധാരണയായി ഡിസംബര്‍ ആദ്യവാരം മുതല്‍ തണുപ്പ് ആരംഭിക്കുകയും ക്രിസ്മസ് ആകുന്നതോടെ താപനില പൂജ്യത്തിന് താഴെ എത്തുകയുമാണ് പതിവ് .

എന്നാല്‍ ഇത്തവണ ജനുവരി ആദ്യവാരമാണ് താപനില കുറഞ്ഞ് തുടങ്ങിയത്. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മൂന്നാറിലെ താപനില മൈനസ് ആറിലേക്ക് എത്തുമെന്നാണ് സൂചന.

ശനിയാഴ്ച രാത്രി തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൈനസ് മൂന്നു ഡിഗ്രിയിലെത്തി. മൂന്നാറിലെ ടൗണ്‍ പരിസരങ്ങളില്‍ പൂജ്യം ഡിഗ്രിയും സമീപ എസ്റ്റേറ്റുകളായ പെരിയവര, കിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ മൈനസ് മൂന്നു ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. ഇതോടെ ഈ പ്രദേശത്തെ പുല്‍പ്രതലങ്ങള്‍ വെള്ള വിരിച്ചതുപോലെയാണ് കിടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഏറ്റവും കുറഞ്ഞ താപനില മൈനസ് രണ്ട് ഡിഗ്രി ആയിരുന്നു .

You must be logged in to post a comment Login