മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി; കയ്യേറ്റമൊഴിപ്പിക്കാന്‍ പുറപ്പെട്ട സംഘത്തെ വഴിമുടക്കാന്‍ ശ്രമം; പാപ്പാത്തിചോലയിലെ കുരിശ് നീക്കുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വന്‍ പൊലീസ് സന്നാഹം

മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. സൂര്യനെല്ലി പാപ്പാത്തിചോലയില്‍ കയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കുന്നത്. അതേസമയം കയ്യേറ്റമൊഴിപ്പിക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ വഴിമുടക്കാനും ശ്രമം നടന്നു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ വന്‍ സന്നാഹം പുലര്‍ച്ചെ നാലരയോടെയാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുറപ്പെട്ടത്. പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാപ്പാത്തിചോലയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശും അനധികൃത ഷെഡുകളും പൊളിച്ചുനീക്കും. സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്.

കയ്യേറ്റമൊഴിപ്പിക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ വഴിമുടക്കാനും ശ്രമം നടന്നു. വഴി തടയുന്ന രീതിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് വഴിമുടക്കിയത്. ജെ.സി.ബി ഉപയോഗിച്ച് ഇവ നീക്കം ചെയ്താണ് സംഘം മുന്നേറുന്നത്. പ്രതിഷേധവുമായെത്തിയ ചിലരും വഴിമുടക്കാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ നീക്കം ചെയ്തു.

ഇത് മൂന്നാം തവണയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തുന്നത്.

You must be logged in to post a comment Login