മധ്യപ്രദേശും രാജസ്ഥാനും ബിജെപി തൂത്തുവാരി ;കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി

നാല് സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപിക്ക് അവിശ്വസനീയമായ വിജയം. ത്രികോണ മത്സരം നടന്ന ഡല്‍ഹിയിലെ ഫലമാണ് ഏവരും ഉറ്റുനോക്കിയത്. അവിടെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ജനവിധി തേടിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തളളിക്കൊണ്ട് അവരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തി. ബിജെപിക്ക് 39ഉം എഎപിക്ക് 29ഉം കോണ്‍ഗ്രസിന്8ഉം സീറ്റുകളാണുളളത്. മറ്റുളളവ 1. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ ത്രിശങ്കുസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്.
BJP
മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡോടെ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.രാവിലെ മുതലുളള വോട്ടിങ് നില അനുസരിച്ച് മധ്യപ്രദേശില്‍ 230  സീറ്റുകളിലെ സൂചനകള്‍ ലഭിക്കുമ്പോള്‍ 160  ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 10 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് 61 ഇടങ്ങളില്‍ മാത്രമാണ് ലീഡുള്ളത്. ഛത്തീസ്ഗഢില്‍ കോണ്ഡഗ്രസിന് 48 ളം കോണ്‍ഗ്രസിന് 42 ളം സീറ്റുകളുണ്ട്.
രാജസ്ഥാനില്‍ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ആകെ തിരഞ്ഞെടുപ്പ് നടന്ന 199 സീറ്റുകളില്‍ 155 ഇടത്ത് ബിജെപിയാണ് മുന്നില്‍. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 25  സീറ്റുകള്‍ മാത്രമാണുളളത് .19 സീറ്റുകള്‍ സ്വതന്ത്രര്‍ക്ക് ലഭിച്ചിട്ടുണ്ട്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. തെരഞ്ഞടുപ്പ് നടന്ന മിസോറമില്‍ നാളെയാണ് വോട്ടെണ്ണല്‍.

You must be logged in to post a comment Login