മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ്

 

സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിലും തൃശ്ശൂരിലും ആദ്യഘട്ടത്തിൽ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. കൊല്ലത്ത് 11.76 ശതമാനവും രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 11.12 ശതമാനവും പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 10.70 ശതമാനം ആണ് ശരാശരി പോളിങ്.

. ഇക്കുറി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരൻ പിള്ള. പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാംസ്ഥാനത്തിന് വേണ്ടിയെന്ന് കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ ഇക്കുറി താമര വിരിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പല മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ എന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. വയനാട്ടിൽ എട്ടിടങ്ങളിലാണ് യന്ത്രത്തകരാറെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്. കോവളം ചൊവ്വരയിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമര ചിഹ്നം തെളിയുന്നുഎന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യുഡിഎഫ് പ്രതിഷേധം നടത്തി. വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചു. പിന്നീട് പുതിയ വോട്ടിംഗ് മെഷീനുകൾ കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിക്കുകയായിരുന്നു. ഇതുവരെ ചെയ്ത 76 വോട്ടുകൾ വിവിപാറ്റ് എണ്ണി ഉറപ്പു വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കര്‍ദിനാള്‍ ആലഞ്ചേരി വോട്ട് ചെയ്യാനെത്തിയ എറണാകുളം മാര്‍ക്കറ്റ് റോഡിലെ ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ രേഖപ്പെടുത്തിയിരുന്നു.

 

You must be logged in to post a comment Login