മൂന്നു വേഷങ്ങളില്‍ തിളങ്ങി ചിമ്പു; ‘അഅഅ’ യുടെ ടീസര്‍ പുറത്തിറങ്ങി

ചിമ്പു ട്രിപ്പിള്‍ റോളിലെത്തുന്ന ‘അഅഅ’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മധുര മൈക്കിള്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അന്‍പാനവന്‍ അസരതവന്‍ അടങ്കാതവന്‍’ എന്നാണ് ചിത്രത്തിന്റെ പൂര്‍ണനാമം. ശ്രിയ ശരണ്‍, തമന്ന എന്നിവരാണ് നായികമാര്‍.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ്. മൈക്കിള്‍ റായപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 40 കോടി രൂപയാണ് ബഡ്ജറ്റ്.

മഹത് രാഗവേന്ദ്ര, വിടിവി ഗണേഷ്, സന്താനം, രാജേന്ദ്രന്‍, മാരി മണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

You must be logged in to post a comment Login