മൂന്ന് വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി വിദ്യാഭ്യാസവകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും

teachers

മൂന്ന് വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി വിദ്യാഭ്യാസവകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. അടുത്ത മൂന്നുവര്‍ഷം ഉണ്ടാകുന്ന ഒഴിവുകളാണ് മുന്‍കൂട്ടി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യുക. 2019 മാര്‍ച്ച് 31 വരെയുണ്ടാകുന്ന ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുക. വിദ്യാഭ്യാസമേഖല ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരമാണ് ഇതിനുള്ള നടപടി ആരംഭിച്ചത്.

എല്‍.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എ., എച്ച്.എസ്.എസ്.എ., വി.എച്ച്.എസ്.എസ്.എ. എന്നീ അധ്യാപകതസ്തികകളില്‍ 2019 മാര്‍ച്ച് 31 വരെയുണ്ടാകുന്ന ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുക.

You must be logged in to post a comment Login