മൃഗങ്ങളോടുള്ള മകളുടെ ഇഷ്ടം ക്യാമറയില്‍ പകര്‍ത്തി ഒരു അമ്മ; ഓരോ ചിത്രവും അതിമനോഹരം

Image result for Suzy Mead

യുഎസിലെ നെവാഡ സ്വദേശിനിയാണ് സൂസി മെഡ് എന്ന നാച്വറല്‍ ഫോട്ടോഗ്രാഫര്‍. കുട്ടികളുടെ സ്വാഭാവികവും വൈകാരികവുമായ ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് സൂസിയുടെ ഇഷ്ടവിനോദം. കുട്ടിക്കാലത്തിന്റെ യഥാര്‍ത്ഥ ആവേശം അതേപടി പകര്‍ത്തുക എന്നത് സൂസിയുടെ ഒരു ലക്ഷ്യമായിരുന്നു. അതിനായി സ്വന്തം മകള്‍ മിയ തന്നെയായിരുന്നു സൂസി മോഡലായി കണ്ടത്.

സൂസിയുടെ ഫോട്ടോഗ്രഫി ജീവിതത്തിലുടനീളം മിയ ഉണ്ടാകാറുണ്ട്. മിയയുടെ ഭാവങ്ങളും വ്യക്തിത്വസവിശേഷതകളുമെല്ലാം തന്നെ സൂസി പലപ്പോഴായി പകര്‍ത്തിയെടുത്തിട്ടുമുണ്ട്. അതിനിടയിലാണ് മൃഗങ്ങളോടുള്ള മിയയുടെ പ്രത്യേക ഇഷ്ടം സൂസി ശ്രദ്ധിച്ചത്. അങ്ങനെ മിയയും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹസൗഹൃദം തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സൂസി തീരുമാനിക്കുകയായിരുന്നു. ഓരോ മൃഗങ്ങളോടും മിയയ്ക്കുള്ള പ്രത്യേക ഇഷ്ടം വെളിവാക്കുന്നതാണ് ഓരോ ചിത്രങ്ങളുമെന്ന് സൂസി പറയുന്നു. ചിത്രങ്ങളെല്ലാം തന്നെ അതിമനോഹരവും ആണ്.

photo


You must be logged in to post a comment Login