തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് അഭിനയലോകത്തേക്കെത്തിയ നടി കൃതി സനോന്‍ തിരക്കേറുകയാണിപ്പോള്‍. ആദ്യ ഹിന്ദി ചിത്രം ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗര്‍ ഷെറോഫിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറിയ കൃതിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ഷാരൂഖ് ഖാനും കജോളിനുമൊപ്പം ദില്വാലേയിലും കൃതി ശ്രദ്ധേയമായ വേഷം ചെയ്തോടെ ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി കൃതി.അടുത്തിടെ വോഗ് മാഗസിനായി നടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റബാത്ത എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന കൃതി വോഗിന്റെ ഏപ്രില്‍ ലക്കത്തിനായാണ് പോസ് ചെയ്യുന്നത്. സൗത്ത് ആഫ്രിക്കയാണ് പശ്ചാത്തലം. മൃഗങ്ങള്‍ക്കൊപ്പം അല്പം ഹോട്ടായി നില്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്.
You must be logged in to post a comment Login