മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സിയെ മയക്കുവെടി വെച്ച് പിടികൂടി; വീഡിയോ

chimpu
ടോക്കിയോ: കാഴ്ച്ച ബംഗ്ലാവില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സിയെ ഒരു മണിക്കൂറിനകം മയക്കുവെടി വെച്ച് പിടികൂടി. ജപ്പാനിലെ യാഗിയാമാ മൃഗശാലയില്‍ നിന്നുമാണ് 24 വയസ്സുള്ള ചാച്ച എന്ന ചിമ്പാന്‍സി രക്ഷപെട്ടത്.

മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട് ഒരു മണിക്കൂറിനകം സമീപത്തെ ജനവാസ മേഖലയിലെ വൈദ്യുത തൂണിന് മുകളിലാണ് ചിമ്പാന്‍സിയെ കണ്ടത്. ഉടന്‍ തന്നെ മൃഗശാല അധികൃതര്‍ സ്ഥലത്തെത്തി ചിമ്പാന്‍സിയെ മയക്കുവെടിവെച്ചു.

വൈദ്യുത കമ്പിയില്‍ തൂങ്ങിയാടി ചാച്ച രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പതിയെ ബോധം മറഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. പിന്നീട് പുതപ്പില്‍ പൊതിഞ്ഞ ചാച്ചയെ മൃഗശാലയിലേക്ക് കൊണ്ടുപോയി.

 

You must be logged in to post a comment Login