മെക്‌സിക്കോയില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു

mexico

മെക്‌സികോ സിറ്റി: മെക്‌സികോയില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. ശനിയാഴ്ച വെരാക്രൂസിലായിരുന്നു അപകടം. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. മെക്‌സികോ-വെരാക്രൂസ് ദേശീയ പാതയിലായിരുന്നു സംഭവം.

റെയില്‍പ്പാതകള്‍ക്കിടയില്‍ കുറുകനെയുളള കട്ടത്തടി കൊണ്ടുപോകുകയായിരുന്ന 18 വീലുകളുള്ള വലിയ ട്രക്കില്‍ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് തീപിടിച്ച് കത്തി. ബസിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. ഇയാള്‍ ബസിന്റെ ജനാല വഴി പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.

മെക്‌സികോ സിറ്റിയില്‍നിന്നും വില്ലഹര്‍മോസയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

You must be logged in to post a comment Login