മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

SINDHU

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 22–20, 21–19.

ആദ്യ സെറ്റില്‍ 7–5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 13–13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22–20 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യ ലീഡ് സിന്ധുവിനായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയി. ഇരുവരും സമനിലയിലായി. എന്നാല്‍ തന്റെ മികച്ച പ്രകടനം വീണ്ടെടുത്ത സിന്ധു വളരെ പെട്ടെന്ന് തന്നെ മുന്നിലെത്തി വിജയം നേടി.
ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലെ വിജയിയെ ആയിരിക്കും സെമിഫൈനലില്‍ സിന്ധു നേരിടുക.

You must be logged in to post a comment Login