മെഡല്‍ സ്വീകരിക്കാതെ സരിതാദേവി പ്രതിഷേധിച്ചു

 ഇഞ്ചോണ്‍* ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങ്ങിലെ വനിതകളുടെ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വീകരിക്കാതെ ഇന്ത്യയുടെ ലൈഷ്‌റാം സരിതാ ദേവി പ്രതിഷേധിച്ചു. മെഡല്‍ദാന ചടങ്ങില്‍ എത്തിയ സരിത പോഡിയത്തില്‍ നിന്നു പൊട്ടിക്കരഞ്ഞു. മെഡല്‍ കൈയില്‍ സ്വീകരിച്ച ശേഷം വെള്ളി മെഡല്‍ നേടിയ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിന്റെ കഴുത്തില്‍ വെങ്കലും അണിയിച്ചു.
സരിതാദേവി ജയിച്ചെന്നു കാണികള്‍ മുഴുവന്‍ വിധിയെഴുതിയ മല്‍സരം ആതിഥേയരായ ദക്ഷിണ കൊറിയയുടെ താരം പാര്‍ക്ക് ജീനയ്ക്കു വേണ്ടി വിധികര്‍ത്താക്കള്‍ വളച്ചൊടിച്ചെന്നാണ് ഇന്ത്യയുടെ ആരോപണം. ഇന്ത്യ നല്‍കിയ പരാതി അധികൃതര്‍ തള്ളുകയും ചെയ്തു.

You must be logged in to post a comment Login