മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന്; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മെഡിക്കല്‍/ഡന്റെല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളില്‍ പ്രവേശനം നേടാം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും. ബുധനാഴ്ച രാത്രിയാണ് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. ഇതിനുള്ള വിജ്ഞാപനം അലോട്ട്‌മെന്റിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണര്‍ അറിയിച്ചു.

ഒന്നാം അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന സീറ്റുകളും പുതുതായി കോളജുകള്‍ വന്നാല്‍ അവിടുത്തെ സീറ്റുകളിലേക്കുമായി ഓപ്ഷന്‍ ക്ഷണിച്ച് പ്രവേശനപരീക്ഷാ കമീഷണര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അഖിലേന്ത്യാ ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 12ന് പ്രസിദ്ധീകരിക്കും. 13 മുതല്‍ 22 വരെ പ്രവേശനം നേടാം.

You must be logged in to post a comment Login